lali-vincent
യു.ഡി.എഫ്.ആമ്പല്ലൂർ മണ്ഡലം കൺവെൻഷൻ എ. ഐ.സി.സി.അംഗം അഡ്വ.ലാലി വിൻസൻ്റ് ഉൽഘാടനം ചെയ്യുന്നു

മുളന്തുരുത്തി: യു.ഡി.എഫ്.ആമ്പല്ലൂർ മണ്ഡലം കൺവെൻഷൻ നടന്നു. കാഞ്ഞിരമറ്റം കൊളുത്താക്കോട്ടിൽ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ എ.ഐ.സി.സി.അംഗം അഡ്വ.ലാലി വിൻസന്റ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. മണ്ഡലം ചെയർമാൻ ആർ.ഹരി അദ്ധ്യക്ഷനായിരുന്നു. അനൂപ് ജേക്കബ് എം.എൽ.എ. കെ.പി.സി.സി.സെക്രട്ടറി ഐ..കെ.രാജു, റീസ് പുത്തൻവീട്ടിൽ സി.എ.ഷാജി, തുടങ്ങിയവർ സംസാരിച്ചു. കമ്മിറ്റി ഭാരവാഹികളായി ആർ.ഹരി (ചെയർമാൻ) ബിജു തോമസ് (കൺവീനർ) സാജു ഐസക്ക് (സെക്രട്ടറി) സോജൻ ജോസഫ് (ഖജാൻജി) എന്നിവരടങ്ങുന്ന 101 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.