shelna-nishad
ആലുവ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ് ചൂർണിക്കരയിൽ ഇന്നലെ പര്യടനം നടത്തിയപ്പോൾ

ആലുവ: ആരാധനാലയങ്ങളും ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങളും കോൺവെന്റുകളും കോളനികളും സന്ദർശിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദ്. ആലുവ മണ്ഡലത്തിലെ ചൂർണിക്കര, നെടുമ്പാശ്ശേരി എന്നീ പഞ്ചായത്തുകളിലായിരുന്നു ഷെൽന ഇന്നലെ പര്യടനം നടത്തിയത്. കഴിഞ്ഞ ദിവസം നിര്യാതനായ ചൂർണിക്കരയിലെ സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം എ.സി. ജോസിന്റെ സംസ്‌കാര ചടങ്ങിലും പങ്കെടുത്തു. നേതാക്കളായ കെ.എ. അലിയാർ, പി.എം. ബാലകൃഷ്ണൻ, കെ.എ. ഹാരിസ്, രവി ചന്ദ്രൻ, പി.വി. തോമസ്, കെ.ജെ. ഐസക്ക്, എ. ലത, തമ്പിപ്പോൾ, ടി.വി. പ്രതീഷ്, അജി ഹക്കിം, റംല അലിയാർ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.