augastine43
അഗസ്റ്റിൻ

പള്ളുരുത്തി​: ടയർ മാറുന്നതിനിടെ ജാക്കി തെന്നി മാറി​ വാഹനത്തിനടിയിൽപെട്ട് ഇടക്കൊച്ചി പാമ്പായി​മൂല അന്തിക്കാട്ട് വീട്ടിൽ അഗസ്റ്റിൻ (കുഞ്ഞുമോൻ- 43 ) മരിച്ചു. വ്യാഴം വൈകിട്ട് 4 മണിയോടെ അരൂർ പുത്തനങ്ങാടിക്ക് സമീപമുള്ള വർക്ക്ഷോപ്പിലാണ് അപകടം. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് അഗസ്റ്റിനെ വാഹനത്തി​നടി​യി​ൽ നി​ന്ന് പുറത്തെടുത്തത്. ഉടൻ ലേക്ക്ഷോർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷി​ക്കാനായി​ല്ല. പിതാവ്: ലോറൻസ്. മാതാവ്: ഫിലോമിന. ഭാര്യ: മീര. മക്കൾ: ഡിഷോൺ, അൽസ്റ്റാൻ.