anwar-sadath-mla
യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് നെടുമ്പാശേരി ഗ്രാമപഞ്ചായത്തിൽ വോട്ട് അഭ്യർത്ഥിച്ചെത്തിയപ്പോൾ

ആലുവ: യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് നെടുമ്പാശേരി ഗ്രാമപഞ്ചായത്തിൽ പര്യടനം നടത്തി. വിവിധ മഠങ്ങളും ആരാധനാലയങ്ങളും സന്ദർശിച്ചു. തുടർന്ന് അത്താണി, കരിയാട്, പൊയ്ക്കാട്ടുശ്ശേരി, മള്ളുശ്ശേരി, അകപറമ്പ്, കാരക്കാട്ട് കുന്ന്, ചെമ്പന്നൂർ, വാപ്പാലശ്ശേരി, തുടങ്ങിയ ജംഗ്ഷനുകളിൽ കടകളിലും യാത്രക്കാരെയും കണ്ടു.

കാംകോ, കേരള ആയുർവേദ ഫാർമസി, പീസ് മിഷൻ ഹോസ്പിറ്റൽ അടക്കമുള്ള സ്ഥാപനങ്ങളിലും സന്ദർശിച്ചു. സ്ഥാനാർത്ഥിയോടൊപ്പം എം.ജെ. ജോമി, പി.വൈ. വർഗീസ്, ടി.എ. ചന്ദ്രൻ, പി.വി. കുഞ്ഞ്, സി.വൈ. ശാബോർ, പി.വൈ. എൽദോ, ഷൈനി ജോർജ്, സന്ധ്യ നാരായണപിള്ള, പി.എച്ച്. അസ് ലം, ഷിബു മൂലൻ, ബിനീഷ് കുമാർ, എ.കെ. ധനേഷ്, ജോർജ് പി. അരീക്കൽ, ബിജി സുരേഷ്, എ.സി. എൽദോ, പി.വൈ. ജോയി, പി.കെ. സുരേഷ്, മാർട്ടിൻ മാളിയേക്കൽ, എസ്. ജലാലുദ്ദീൻ, സി.ഒ. മാർട്ടിൻ, കെ.എ. വറീത്, പി.പി. രാധാകൃഷ്ണൻ, ജിത്തു തോമസ്, എൽദോ വർഗ്ഗീസ്, ജെസി ജോർജ്, എന്നിവർ ഉണ്ടായിരുന്നു.