കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ശാഖ ബാങ്ക് ഓഡിറ്റിംഗിനെക്കുറിച്ച് സംഘടിപ്പിച്ച ഏകദിന സെമിനാർ ഹൈബി എം.പി. ഉദ്ഘാടനം ചെയ്തു.

ചെയർമാൻ രഞ്ജിത് ആർ. വാര്യർ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണേന്ത്യ റീജണൽ കൗൺസിൽ ചെയർമാൻ ജലപതി കെ. മുഖ്യാതിഥിയായിരുന്നു. ജോമോൻ കെ. ജോർജ്, ദീപ വർഗീസ് എന്നിവർ സംസാരിച്ചു. പ്രേംനാഥ് ഡി., ഗോപാലകൃഷ്ണൻ എ., പി.എം. വീരമണി എന്നിവർ വിഷയം അവതരിപ്പിച്ചു.