ആലുവ: കിഴക്കേ കടുങ്ങല്ലൂർ ശ്രീ ഭുവനേശ്വരി മഹാദേവി ക്ഷേത്രത്തിന്റെ ഊട്ടുപുര നിർമ്മാണ ഫണ്ടിലേക്കുള്ള ആദ്യ സമർപ്പണം വരാപ്പുഴ സ്വദേശി സുരേഷ് തുണ്ടിപ്പറമ്പിൽ, കടുങ്ങല്ലൂർ സ്വദേശി ജിതേഷ് കരിഞ്ചേരിയിൽ എന്നിവരിൽ നിന്നും ക്ഷേത്രം പ്രസിഡന്റ് കെ.പി. സുരേന്ദ്രൻ ഏറ്റുവാങ്ങി. ക്ഷേത്രം മേൽശാന്തി സൗമിത്രൻ ചടങ്ങിൽ സംബന്ധിച്ചു.