കരുമാല്ലൂർ: കരുമാല്ലൂർ കൈപ്പെട്ടി ഭഗവതീക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ ഇന്ന് തുടങ്ങും.രാവിലെ അഞ്ചിന് നിർമ്മാല്യ ദർശനം, ഗണപതി ഹവനം, വിശേഷാൽ പൂജകൾ വൈകുന്നേരം 6.45 ന് വിശേഷാൽ ദീപാരാധ തുടർന്ന് കൊടിയേറ്റിന് പറവൂർ രാകേഷ് തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും.
21 ന് രാവിലെ ഗണപതി ഹവനം, വിശേഷാൽ പൂജകൾ തുടർന്ന് നാരായണീയ പാരായണം .23 ന് രാത്രി ഏഴിന് മുത്തപ്പന് വലിയ കലശം. 24 ന് രാത്രി ഏഴിന് വിഷ്ണുമായ സ്വാമിക്ക് വലിയ കലശം.
25 ന് രാവിലെ വിശേഷാൽ ആയില്യം പൂജ. രാത്രി ഏഴിന് വലിയ കലശം 26 ന് രാവിലെ 8.30 ന് കാഴ്ച ശ്രീബലി. വൈകുന്നേരം 5.30ന് പകൽപ്പൂരം 7.30 ന് ദീപാരാധന, ശ്രീഭൂതബലി, പള്ളിവേട്ട.27 ന് ആറാട്ടോടെ ഉത്സവാലോഷങ്ങൾ സമാപിക്കും.