മൂവാറ്റുപുഴ: എൻ.ഡി.എ വാളകം പഞ്ചായത്ത് കൺവെൻഷൻ ബി.ജെ.പി ജില്ലാസമിതി അംഗം സുരേഷ് കൊമ്പനാൽ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തു പ്രസിഡന്റ് ജി.പി സതീഷ് കുമർ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജിജി ജോസഫിന് പ്രവർത്തകർ സ്വീകരണം നൽകി.നിയോജകമണ്ഡലം പ്രസിഡന്റ് വി.സി ഷാബു,നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സിന്ധു മനോജ് ,ജില്ലാസമിതി അംഗം എ.എസ് വിജുമോൻ,നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ അരുൺ പി മോഹൻ ,കെ .പി തങ്കകുട്ടൻ ,വളക്കം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി . കെ റെജി ,പഞ്ചായത്ത് സംയോജക് ബിജേഷ് ശ്രീധർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി റ്റി.കെ സുബ്രമണ്യൻ, സഹസംയോജക് പി .ജെ ജയമോഹൻ എന്നിവർ സംസാരിച്ചു.