വൈപ്പിൻ: സ്ഥാനാർഥികളെ സ്വീകരിക്കാൻ പുതുവഴികൾ തേടി വോട്ടർമാർ. ഓച്ചന്തുരുത്തിൽ വനിതകളുടെ സംരംഭമായ ഡെയ്‌ലി ഫ്രഷ് ചപ്പാത്തി നിർമ്മാണ യൂണിറ്റിലെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.ഉണ്ണികൃഷ്ണനെ സ്വീകരിച്ചത് തങ്ങൾ ഉണ്ടാക്കിയ ചപ്പാത്തി നൽകിയാണ്. കാളമുക്ക് ഹാർബറിലെത്തിയ ഉണ്ണികൃഷ്ണനെ മത്സ്യത്തൊഴിലാളികൾ സ്വീകരിച്ചത് മുദ്രാവാക്യം വിളികളോടെ.പൊന്നാരിമംഗലം ടോൾപ്ലാസയിലെത്തിയ യു.ഡി.എഫ്. സ്ഥാനാർത്ഥി ദീപക് ജോയിയെ ജീവനക്കാർ സ്വീകരിച്ചത് തങ്ങളുടെ ഓഫീസ് അങ്കണത്തിൽ കൃഷി ചെയ്‌തെടുത്ത കപ്പ നൽകിയാണ്.