cusat

കളമശേരി: കുസാറ്റിൽ ബി.ടെക്, സയൻസ്, ഫോട്ടോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്) വിഷയങ്ങളിലുള്ള അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി, വിവിധ ശാസ്ത്രവിഷയങ്ങളിലുള്ള എം.എസ്‌സി, ബി കോം എൽഎൽ.ബി, ബി.ബി.എ എൽഎൽ.ബി, മൂന്നുവർഷ എൽഎൽ.ബി (അക്കാഡമിക് പ്രോഗ്രാം), എൽഎൽ.എം, എം.ബി.എ, ഹിന്ദി, അപ്ലൈഡ് ഇക്കണോമിക്‌സ് വിഷയങ്ങളിലുള്ള എം.എ, ഇക്കണോമെട്രിക്‌സ് ആൻഡ് ഫിനാൻഷ്യൽ ടെക്‌നോളജിയിലുള്ള എം.എസ് സി, എം.എസ്‌സി ഫോറൻസിക് സയൻസ്, എം.സി.എ., ബി.വോക്, എം.വോക്, എം.ടെക്, പി എച്ച്.ഡി കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

എം.ബി.എ പ്രവേശനത്തിന് കെ മാറ്റ്, സി മാറ്റ്, ഐ.ഐ.എം കാറ്റ് മാനേജ്മെന്റ് ആപ്റ്റി​റ്റ്യൂഡ് ടെസ്റ്റുകളിലൊന്നിൽ സാധുവായ മാർക്കുണ്ടായിരിക്കണം. ബി. ടെക് മറൈൻ എൻജി​നി​യറിംഗ്, എം.ബി.എ പ്രവേശനത്തിനും രജിസ്റ്റർ ചെയ്യണം.

ബി.ടെക് മറൈൻ എൻജി​നിയറിംഗ്, എം.ബി.എ, എം.ടെക്, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളൊഴികെയുള്ളവയിലേക്ക് ജൂൺ 12,13,14 തീയതികളിൽ നടത്തുന്ന പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിശദവിവരങ്ങൾക്ക് https://admissions.cusat.ac.in/ . ഫോൺ​: 0484 2577159, 2577100.