മൂവാറ്റുപുഴ: എൻ.ഡി.എ സ്ഥാനാർത്ഥി ജിജി ജോസഫ് മൂവാറ്റുപുഴ ടൗൺ മേഖലയിലെ തയ്യൽ തൊഴിലാളികളെ നേരിട്ട് കണ്ടു വോട്ട് അഭ്യർത്ഥിച്ചു. കേന്ദ്ര സർക്കാർ അസംഘടിത തൊഴിലാളികൾക്ക് നൽകി വരുന്ന പല ക്ഷേമപദ്ധതികളും നേരിട്ട് തൊഴിലാളികളുടെ കയ്യിൽ എത്തിചേരാൻ വേണ്ട കാര്യങ്ങൾ ചെയിതു കൊടുക്കുമെന്ന് ഉറപ്പ് നൽകി.ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി അരുൺ പി മോഹൻ, കർഷക മോർച്ച ജില്ലാ കമ്മിറ്റി അംഗം അജീവ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന കമ്മിറ്റി അംഗം ഡെന്നി, ആർ ജയറാം, സുധി, അജയൻ എന്നിരും സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.