കളമശേരി: ഉപഭോക്താക്കൾ പ്രതികരിക്കാൻ തുടങ്ങിയാൽ മാത്രമേ ഉപഭോക്തൃ താത്പ്പര്യം സംരക്ഷിക്കപ്പെടുകയുള്ളൂ എന്ന് കുസാറ്റ് സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് ഗിൽഡ് ഫോർ ലീഗൽ റിസർച്ച് ഓറിയന്റേഷൻ ആൻഡ് റൈറ്റിംഗുമായി ചേർന്ന് ''ഉപഭോക്താക്കളുടെ അവകാശങ്ങൾ: പ്രശ്‌നങ്ങളും കാഴ്ചപ്പാടുകളും'' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ വെബിനാർ അഭിപ്രായപ്പെട്ടു. ഉപഭോക്തൃ അവകാശങ്ങളെ കേന്ദ്രീകരിച്ച് നടന്ന വെബിനാറിൽ സുപ്രീം കോടതി അഭിഭാഷകയായ പ്രസീന എലിസബത്ത് ജോസഫ്, ലഖ്‌നൗ ബാബു ബനാറസി ദാസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഡോ. ഗീതു സിംഗ്, ഡെറാഡൂണിലെ ഗ്രാഫിക് ഇറ ഹിൽ യൂണിവേഴ്‌സിറ്റിയിലെ ലോ അസിസ്റ്റന്റ് പ്രൊഫസർ ഡോ. നവതിക സിംഗ് നൗട്യാൽ എന്നിവർ വിവിധ സെഷനുകൾ നയിച്ചു. കുസാറ്റ് സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഡോ. വാണി കേസരി, സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ആരതി അശോക് എന്നിവർ സംസാരിച്ചു.