ആലുവ: ആലുവ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യു.ഡി.എഫ് വനിതാ കൺവെൻഷൻ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മിനി വർഗീസ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീദേവി മധു അദ്ധ്യക്ഷത വഹിച്ചു. വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സാജിത സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ ലിസ്സി സെബാസ്റ്റ്യൻ, സെബ മുഹമ്മദാലി, മുംതാസ് ടീച്ചർ, സി.എം.പി ജില്ലാ കമ്മിറ്റി അംഗം ലിസി ജോർജ്, ഷാജിത നൗഷാദ്, സരള മോഹൻ, രാജി സന്തോഷ്, ലിസി എബ്രഹാം, ലൈസ സെബാസ്റ്റ്യൻ, ടിമ്മി ടീച്ചർ, ആബിദ ഷെരീഫ്, സാജിത അബ്ബാസ് എന്നിവർ സംസാരിച്ചു.