വൈപ്പിൻ : വൈപ്പിനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ദീപക് ജോയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ അയ്യമ്പിള്ളി സഹകരണ നിലയത്തിൽ ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. എം.വി.പോൾ അദ്ധ്യക്ഷനായി . യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, ഡി.സി.സി അദ്ധ്യക്ഷൻ കെ.പി. ഹരിദാസ്, പ്രൊഫ. കെ.വി.തോമസ് എന്നിവർ സംസാരിച്ചു. പ്രചരണത്തിനായി 1001 അംഗ ജനറൽ കമ്മിറ്റി രൂപീകരിച്ചു. ഡി.സി.സി പ്രസിഡന്റ് കെ.പി. ഹരിദാസ് , എം.ജെ.ടോമി, മുനമ്പം സന്തോഷ്, പ്രൊഫ. കെ.കെ. വിജയലക്ഷ്മി (രക്ഷാധികാരിക ൾ) എം.വി.പോൾ (ചെയർമാൻ), വി.എസ്.സോളിരാജ്, കെ.ജി.ഡോണോ(ജനറൽ കൺവീനർമാർ)