വൈപ്പിൻ: പ്രശസ്ത ചലച്ചിത്ര താരം ശങ്കരാടിക്ക് ജന്മനാടായ ചെറായിയിൽ സ്മാരകം ഒരുക്കാൻ നാട്ടുകാർ കൂട്ടായ്മ രൂപീകരിച്ചു. ശങ്കരാടി മെമ്മോറിയൽ ട്രസ്റ്റിനാണ് രൂപം നല്കിയത്. വർഷംതോറും ശങ്കരാടി അനുസ്മരണ അഖിലകേരള നാടകോത്സവം ചെറായിൽ സംഘടിപ്പിക്കും. ഭാരവാഹികളായി കെ.കെ.അബ്ദുൾ റഹ്മാൻ (ചെയർമാൻ) ,അലക്‌സ് താളുപ്പാടത്ത് (വൈസ് ചെയർമാൻ), കെ.ബി. രാജീവ് (സെകട്ടറി) . കെ.കെ. വർഗ്ഗീസ് (ജോയിന്റ് സെക്രട്ടറി ),പോളി സ്വരധാര (ട്രഷറർ ), ജയദേവൻ കോട്ടുവള്ളി (പ്രോഗ്രാം കൺവീനർ), റെജി ഗോശ്രീ (പബ്ലിസിറ്റി കൺവീനർ) എന്നിവർ അടങ്ങുന്ന 12 അംഗങ്ങളെ തിരഞ്ഞെടുത്തു.