അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന എൻ.ഡി.എ.സ്ഥാനാർത്ഥി അഡ്വ.കെ.വി.സാബു മൂക്കന്നൂർ പഞ്ചായത്തിൽ പര്യടനം നടത്തി. മൂക്കന്നൂർ ആശുപത്രി,വ്യവസായവിദ്യാഭ്യാസ സ്ഥാപനങ്ങൾ,ദേവാലയങ്ങൾ എന്നിവിടങ്ങളിൽ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. സംസ്ഥാന കൗൺസിൽ അംഗം സി.എൻ ബിജു, പഞ്ചായത്ത് പ്രസിഡന്റ് സോമൻ പീതാംബരൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജേഷ് പാറയ്ക്കൽ എന്നിവരും സ്ഥാനാർത്ഥിക്ക് ഒപ്പം ഉണ്ടായിരുന്നു.