തൃപ്പൂണിത്തുറ: മണ്ഡലത്തിലെ സി.പി.എം സ്ഥാനാർത്ഥി എം.സ്വരാജ് എരൂരിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടു. രാവിലെ കണിയാമ്പുഴയിലെ ഇ.എം എസ് ,എ കെ ജി സ്ക്വയറിൽ ഇ എം എസ് ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തിയായിരുന്നു തുടക്കം. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം.സി സുരേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം സി.എൻ സുന്ദരൻ, ഏരിയാ സെക്രട്ടറി പി.വാസുദേവൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് കുടിവെള്ളക്ഷാമം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു ബഹിഷ്കരിച്ച റസിഡന്റ്സ് അസോസിയേഷനുകൾ എരൂരിലെ കുടിവെള്ള സമൃദ്ധി ചൂണ്ടിക്കാട്ടി വാക്കുപാലിച്ച എം.എൽ.എയ്ക്കൊപ്പം എരൂർ എന്നു പറയാനും മടിച്ചില്ല. നഗരസഭ വൈസ് ചെയർമാൻ കെ.കെ പ്രദീപ് കുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി ബി.എസ്. നന്ദനൻ, വി.ജി. സുധി കുമാർ, ഒ.വി സലിം, ഐ.എ രാജേഷ്, ഷീന ഗിരീഷ്, പി.എസ് കിരൺ എന്നിവർ പങ്കെടുത്തു.