photo
തൊഴിൽ നിഷേധത്തിനെതിരെ പുതുവൈപ്പ് ഐ ഒ സി ക്ക് മുന്നിൽ പ്രതിഷേധ സമരം പി.വി. ലൂയിസ് ഉദ് ഘാടനം ചെയ്യുന്നു

വൈപ്പിൻ: പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ തൊഴിലാളി യൂണിയനുകളിൽപ്പെട്ട തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കാതെ അന്യനാട്ടിൽനിന്നും വരുന്ന ബംഗാളികളെ വച്ച് പണി നടത്തുകയും പരിസരവാസികളായ തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഐഒസി യിലേക്ക് പ്രകടനം നടത്തി. പൊതുസമ്മേളനം സിപിഎം വൈപ്പിൻ ഏരിയ സെക്രട്ടറി പി. വി. ലൂയീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് പ്രസിഡന്റ് അഡ്വ. കെ. പി. ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.