chandrasenan79
എസ്. ചന്ദ്രസേനൻ

കൊച്ചി: ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ എറണാകുളം പനമ്പിള്ളി നഗർ ശ്രീനാരായണിൽ അഡ്വ. എസ്. ചന്ദ്രസേനൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് രവിപുരം ശ്മശാനത്തിൽ. കായംകുളം പുതുപ്പള്ളിൽ വാരണപള്ളി പരേതരായ ഡോ. വി.എൻ. ശങ്കറിന്റേയും കക്കാട്ട് ഭാർഗവിയമ്മയുടേയും മകനാണ്.
മുൻ അസി. ഡയറക്ടർ ഒഫ് പബ്ളിക് പ്രോസിക്യൂഷൻ ആയിരുന്നു. ഉദ്യോഗമണ്ഡൽ ലയൺസ് ക്ളബ് പ്രസിഡന്റ്,​ എറണാകുളം ചിൽഡ്രൻസ് ഡി.സി.സി. ഡബ്ള്്യു വൈസ് പ്രസിഡന്റ്,​ തമ്മനം നളന്ദ പബ്ളിക് സ്കൂൾ പ്രസിഡന്റ്,​ പനമ്പിള്ളി നഗർ റെസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡന്റ്,​ ഹോർട്ടി കൾച്ചറൽ സൊസൈറ്റി വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ഭാര്യ: രാജലക്ഷ്മി. മക്കൾ: ശ്രീലേഖ സൈജു,​ നവീൻ നാരായൺ. മരുമക്കൾ: സൈജു,​ ഗായത്രി നവീൻ.