കൊച്ചി: രാഷട്രീയ സമാജ് പാർട്ടി കേരള കോൺഗ്രസ് എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് വിവേക് വിജയൻ അറിയിച്ചു. ഒ.ബി.സി വിഭാഗത്തോട് ബി.ജെ.പി കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് എൻ.ഡി.എ ഘടക കക്ഷിയായിരുന്ന രാഷ്ട്രീയ സമാജ് പാർട്ടി മുന്നണി വിട്ടത്. തിരഞ്ഞെടുപ്പിൽ കേരളകോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് വിവേക് വിജയൻ പറഞ്ഞു. ലയന സമ്മേളനം തിരഞ്ഞെടുപ്പിന് ശേഷം വിപുലമായി നടത്തും. കേരളകോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ബാബു ജോസഫുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.