aj-riyas
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്താട്ടുകുളം മേഖല യോഗം ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്താട്ടുകുളം മേഖല യോഗം ജില്ലാ ജനറൽ സെക്രട്ടറി എ.ജെ.റിയാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പോൾ ലൂയിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.എസ്. മാത്യു, ബാബു കുരുത്തോല, ജില്ലാ സെക്രട്ടറി ജിമ്മി ചക്കിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു. മേഖലാ ജനറൽ സെക്രട്ടറി കെ.എം. ജേക്കബ്, ട്രഷറർ സി.എസ്. ബാബു എന്നിവർ സംസാരിച്ചു.