
കൊച്ചി: മാലിന്യ കൂമ്പാരമായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപത്തെ സലിംരാജൻ പാലത്തിന്റെെ താഴ്ഭാഗം. പാലത്തിന് താഴ്ഭാഗത്ത് ആയതിനാൽ അധികൃതരും സാമൂഹിക പ്രവരർത്തകരും അറിയില്ല എന്ന വിശ്വാസത്തിന്റെ പുറത്താണ് പലരും ഇവിടെ മാലിന്യ നിക്ഷേപം നടത്തുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ ഹരിതകർമ സേനയും ശുചീകരണ തൊഴിലാളികളും കൃത്യമായി നഗരത്തിലെ മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്. എങ്കിലും നാട്ടുകാർ ഇവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ, അറവ് മാലിന്യങ്ങൾ, കടകളിൽ നിന്നും മാർക്കറ്റുളിൽ നിന്നുമുള്ള മാലിന്യങ്ങൾ തുടങ്ങി എല്ലാ തരത്തിലും ഉള്ള മാലിന്യങ്ങൾ ഇവിടെയുണ്ട്.
മാലിന്യ നിക്ഷേപം കൂടിയതുമൂലം ദുർഗന്ധവും കൊതുക് ശല്യവും ഇവിടെ രൂക്ഷമാണ്. ആഹാര അവശിഷ്ടങ്ങൾ കൂട്ടിയിട്ടാൽ അതിൽ മീഥൈനിന്റെ സാനിദ്ധ്യം ഉണ്ടാകുമെന്നും ഇത് ചൂടുകൂടുമ്പോൾ അഗ്നിബാധയ്കക്ക് കാരണം ആകുമെന്നും അഗ്നിരക്ഷ സേന മുന്നറിയിപ്പ് നൽകുമ്പോഴാണ് നാട്ടുകാർ ഇത്തരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത്. ആഹാര അവശിഷ്ടങ്ങൾ അടക്കമുള്ളതിനാൽ തെരുവ് നായ ശല്യവും ഇവിടെ രൂക്ഷമാണ്. അതിനാൽ നഗരസഭയുടെ നേതൃത്വത്തിൽ ഇവ എത്രയും വേഗം നീക്കം ചെയ്യണം എന്നാണ് പാലത്തിന് താഴെ താമസിക്കുന്ന ജനങ്ങളുടെ ആവശ്യം.