കൊച്ചി: കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി എം.പി നാളെ കൊച്ചിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഏഴു പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.

ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ രാവിലെ 11ന് നാവികത്താവളത്തിൽ രാഹുൽ ഗാന്ധി എത്തും. 11.30 മുതൽ 12.30 വരെ സെന്റ് തെരേസാസ് കോളേജിൽ വിദ്യാർത്ഥിനികളുമായി സംവദിക്കും. 12.45 ന് വൈപ്പിൻ മണ്ഡലത്തിലെ ഗോശ്രീ ജംഗ്ഷനിൽ സ്വീകരണം. 1.10 ന് ഫോർട്ടുകൊച്ചി വെളിയിൽ പൊതുയോഗത്തിൽ പങ്കെടുക്കും. 2.20 ന് തൃപ്പൂണിത്തുറ മണ്ഡലത്തിലെ കച്ചേരിപ്പടി​യിൽ സ്വീകരണം.

ആലപ്പുഴയിലേയ്ക്ക് പോകുന്ന രാഹുൽ പട്ടണക്കാട്, ആലപ്പുഴ ടൗൺ, അമ്പലപ്പുഴ, ചേപ്പാട് എന്നിവിടങ്ങളിൽ യോഗങ്ങളിൽ പ്രസംഗിക്കും.