തൃക്കാക്കര: എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കാളിനാടകം മെഗാ തിരുവാതിരയായി അരങ്ങിലെത്തുന്നു.
ഗോൾഡൻ ജൂബിലി സുവനീർ പ്രകാശനത്തോടനുബന്ധിച്ച് മേയ് 9ന് കാക്കനാട് മുനിസിപ്പൽ ഗ്രൗണ്ടിലാണ് അഞ്ഞൂറ് പേർ അണിനിരക്കുന്ന മെഗാ തിരുവാതിര. ജാതി, മതഭേദമെന്യേ കാക്കനാട് മേഖലയിലെ വനിതകൾ അണിനിരക്കും. നൃത്താദ്ധ്യാപികയായ രാജി ഡിജുവാണ് കൊറിയോഗ്രാഫർ. ശാഖയിലെ ആറു വനിതായൂണിറ്റുകളിലായി ഏപ്രിൽ ആദ്യം പരിശീലനം ആരംഭിക്കും.
കാളിനാടകം തിരുവാതിര ഓഡിയോ പ്രകാശനവും കഴിഞ്ഞ ദിവസം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ നിർവഹിച്ചു. ഗോൾഡൻ ജൂബിലി ലോഗോയും സ്വാമി പ്രകാശനം ചെയ്തു.
ശാഖ പ്രസിഡന്റ് ഉണ്ണി കാക്കനാട്, സെക്രട്ടറി വിനീസ് ചിറക്കപ്പടി, ശാഖ വൈസ് പ്രസിഡന്റ് കെ.എൻ രാജൻ, യൂണിയൻ കമ്മിറ്റി അംഗം അശോകൻ നെച്ചികാട്ട്, സുവനീർ ചീഫ് എഡിറ്റർ ലാലൻ വിടാക്കുഴ, ശാഖ നേതാക്കളായ സജീഷ് സിദ്ധാർത്ഥൻ, അഭിലാഷ് മാണികുളങ്ങര, മഹേഷ് എം.എം, പുഷ്പരാജ്, പ്രകാശൻ കളങ്ങാട്ട്, സജീവൻ എ.എം, ബിനീഷ് ഇലവുങ്കൽ, വനിതാ സംഘം നേതാക്കളായ മിനി അനിൽ കുമാർ, പ്രസന്ന സുരേഷ്, സിന്ധു ശ്രീകുമാർ, രാജി ഡിജു, ലളിത ചെല്ലപ്പൻ, ബിന്ദു രാധാകൃഷ്ണൻ, പ്രിയ ഷിബു,ഷൈല ശശി, ശോഭ ബാലൻ, സൻഷാ മിജു, സാന്നിധ്യ സനീഷ്, സോണിയ സജീഷ്, ദീപ്തി പ്രശാന്ത്, സരിത അഭിലാഷ് യൂത്ത് മൂവ് മെന്റ് നേതാക്കളായ ഷാൽവി ചിറക്കപ്പടി, പ്രശന്തു അമ്പാടി, ലോഗോ ഡിസൈൻ ചെയ്ത സലിൻ പി.വാസുദേവൻ, ബിജു പുത്തൻപുരക്കൽ എന്നിവർ സന്നിഹിതരായിരുന്നു