ആലുവ: ആലുവ, പത്തനാപുരം നിയമസഭാ മണ്ഡലങ്ങളിൽ മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (യുണൈറ്റഡ്) സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ടെന്ന ചിലരുടെ അവകാശവാദം ശരിയല്ലെന്ന് സംസ്ഥാന സെക്രട്ടറി ഇ.കെ. മുരളി അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറത്താക്കപ്പെട്ടവർ പാർട്ടിയുടെ പേര് ദുരുപയോഗിക്കുകയാണ്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. പ്രശസ്തിയും സാമ്പത്തിക നേട്ടവുമാണ് ഇവരുടെ ലക്ഷ്യം. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ.ഡി.എഫിന് വിമർശനാത്മക പിന്തുണ നൽകും. ബി.ജെ.പിയുടെ വർഗീയ നയങ്ങൾക്കും കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നയങ്ങൾക്കുമെതിരെ യഥാർത്ഥ ഇടതുപക്ഷ ബദലിന് നേതൃത്വം കൊടുക്കാൻ സി.പി.എമ്മിന് കഴിയുന്നില്ല. ഈ പോരായ്മകൾ ചൂണ്ടികാണിച്ചുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത്. മുരളി പറഞ്ഞു.