മൂവാറ്റുപുഴ: മുതിർന്ന അഭിഭാഷകനും കെ.പി.സി.സി അംഗവും മുൻ മുനിസിപ്പൽ ചെയർമാനുമായിരുന്ന അഡ്വ. കെ.ആർ സദാശിവൻ നായരുടെ ഒന്നാം ചരമവാർഷികം ആഘോഷിച്ചു. കോൺഗ്രസ് ഓഫീസിൽ നടന്ന ചടങ്ങിൽ യു. ഡി.എഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽ നാടൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ.എം സലീം, എ.മുഹമ്മദ് ബഷീർ, കെ.എം പരീത്, അഡ്വ. വർഗീസ് മാത്യു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭാ ചെയർമാൻ പി.പി എൽദോസ്, വൈസ് ചെയർ പേഴ്സൺ സിനി പൂനാട്ട്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ പി.എസ്. സലീം ഹാജി, ജോസ് പെരുമ്പള്ളി കുന്നേൽ, മുഹമ്മദ് പനക്കൽ, പി എം ഏലിയാസ്, ജില്ല പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സമീർ കോണിക്കൽ , ജിനു മടേക്കൽ, അബ്ദുൽസലാം എന്നിവർ സംസാരിച്ചു.