ആലുവ: എൻ.സി.പി നൊച്ചിമ യൂണിറ്റിന്റെ നേതൃത്വത്തിൽ എയർ വിംഗ് ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട് റിപ്പബ്ലിക്ക് ഡേ പരേഡിൽ പങ്കെടുത്ത മുഹമ്മദ് ഷാഫിയെ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ ആദരിച്ചു. എൻ.വൈ.സി സംസ്ഥാന സെക്രട്ടറി അനൂബ് നൊച്ചിമ, അബ്ദുൾ ജബ്ബാർ, ഷെർബിൻ കൊറയ, അഷ്‌കർ സലാം, മൈക്കിൾ ജാക്ക്‌സൺ, സ്വാലിഹ് മൻസൂർ എന്നിവർ പങ്കെടുത്തു.