b
എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫ് മുടക്കുഴ തുരുത്തിയിൽ പര്യടനം നടത്തുന്നു

കുറുപ്പംപടി: എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫ് ഇന്നലെ ഒക്കലിലെ സംസ്ഥാന വിത്ത് ഉത്പാദന കേന്ദ്രത്തിൽ നിന്ന് തിരഞ്ഞെടുപ്പ് പരിപാടികൾക്ക് തുടക്കം കുറിച്ചു.തുടർന്ന് മുടക്കുഴ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തി. തുരുത്തിയിലെ ഗവണ്മെന്റ് ഹോമിയോ ആശുപത്രിയിലും സമീപത്തുള്ള വീടുകളിലും ബാബു ജോസഫ് വോട്ട് ചോദിച്ചു.

മുടക്കുഴ സർവീസ് സഹകരണ ബാങ്ക്, ക്രാരിയേലി സർവീസ് സഹകരണ ബാങ്ക്, ചൂരത്തോടിലെ മരിയ ഗ്ലൗസ് കമ്പനി, വേങ്ങൂർ കെ. എസ്. ഇ. ബി ഓഫീസ്, വേങ്ങൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വേങ്ങൂർ തുടങ്ങിയ സ്ഥലങ്ങളിലും പര്യടനം നടത്തി.തുടർന്ന് ചൂരമുടിയിലെ ബൂത്ത്‌ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടത്തി. വനിതാ കോൺഗ്രസ്‌ ജില്ല പ്രസിഡന്റ് സലോമി ബേബി, മുൻ ജില്ല പഞ്ചായത്ത്‌ അംഗം ജാൻസി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.