പട്ടിമറ്റം: കിളികുളം കാവിപ്പള്ളത്ത് ശിവക്ഷേത്രത്തിൽ മീനപ്പൂയ മഹോത്സവം നാളെ (തിങ്കൾ)തുടങ്ങി ബുധനാഴ്ച സമാപിക്കും. തിങ്കളും ചൊവ്വാഴ്ചയും പതിവ് പൂജകളും വൈകിട്ട് 6.30 ന് ദീപാരാധനയും നടക്കും. ബുധനാഴ്ച രാവിലെ 6 ന് അഷ്ട ദ്രവ്യമഹാ ഗണപതി ഹോമം. വൈകിട്ട് 8 ന് താലപ്പൊലിയും നടക്കും. തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാടും, മേൽശാന്തി കേശവൻ നമ്പൂതിരിപ്പാടും മുഖ്യ കാർമ്മികത്വം വഹിക്കും.