കിഴക്കമ്പലം: കുന്നത്തുനാട്ടിലെ യു.ഡി.എഫ് യുവജന റാലി ഇന്ന് വൈകിട്ട് 3 ന് കരിമുകളിൽ നിന്നും തുടങ്ങി പട്ടിമ​റ്റത്ത് സമാപിക്കും. ടി.എച്ച്. മുസ്തഫ ഫ്‌ളാഗ് ഒഫ് ചെയ്യും. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, കെ.എസ്‌.യു, എം.എസ്.എഫ്, സംഘടനകൾ പങ്കെടുക്കും.സമാപന സമ്മേളനം സിനിമാതാരം രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹനാൻ മുഖ്യപ്രഭാഷണം നടത്തും.