കളമശേരി: ഇടതുമുന്നണി സ്ഥാനാർത്ഥി പി. രാജീവ് കടുങ്ങല്ലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി. മുപ്പത്തടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകളിലും പങ്കെടുത്തു. കടുങ്ങല്ലൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലും ,മുപ്പത്തടം, ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലെ കച്ചവട, വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചു. രാജീവ് ജില്ലാ സെക്രട്ടറിയായിരിക്കെ കനിവ് പദ്ധതി പ്രകാരം നൽകിയ കടേപ്പിള്ളി ലക്ഷം വീട് കോളനിയിലെ മറിയാമ്മ ഫ്രാൻസിസിന്റെ വീടും സന്ദർശിച്ചു.