കൊച്ചി: ഖാദിയുടെ ആഗോള ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും നിലവിലെ ചട്ടങ്ങൾ ലഘൂകരിക്കുന്നതിനും സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സി.പി.പി.ആർ) അൺലോക്ക് ഖാദി എന്ന പ്രചാരണപരിപാടി ആരംഭിച്ചു. സി.പി.പി.ആർ ചെയർമാൻ ഡോ. ഡി. ധനുരാജ് പ്രചാരണം ഉദ്ഘാടനം ചെയ്തു. നിലവിലെ നിയമപ്രശ്നങ്ങൾ ഖാദി മേഖലയിലേയ്ക്ക് പുതുതായി പ്രവേശിക്കുന്നവർ നേരിടുന്ന വെല്ലുവിളിയാണെന്ന് ഡോ. ലക്ഷ്മി നായരും ഡോ. ഡി. ധനുരാജും പറഞ്ഞു.