മൂവാറ്റുപുഴ: എൻ.ഡി.എ മാറാടി പഞ്ചായത്ത് കൺവെൻഷൻ ബി.ജെ.പി സംസ്ഥാന സമിതി അംഗം സെബാസ്റ്റ്യൻ മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സജിമോൻ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സ്ഥാനാർത്ഥി ജിജി ജോസഫിന് പ്രവർത്തകർ സ്വീകരണം നൽകി. മണ്ഡലം സെക്രട്ടറി അജീഷ് തങ്കപ്പൻ ആമുഖ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് വി.സി. ഷാബു, ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ജയദേവൻ മാടവനാ, ജനറൽ സെക്രട്ടറിമാരായ കെ.പി തങ്കകുട്ടൻ, അരുൺ പി മോഹൻ, മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി നിഷ അനീഷ്,ബി ഡി ജെ എസ് വനിതാ സെൽ കോർഡിനേറ്റർ നിർമല ചന്ദ്രൻ എന്നിവർ സംസാരിച്ചു.എൻ.ഡി.എ മുളവൂർ മേഖല കൺവെൻഷൻ ബി.ജെ.പി നിയോജകമണ്ഡലം സമിതി അംഗം രമേശ് കാവനാ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ജിനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജിജി ജോസ്ഫ്നു സ്വീകരണം നൽകി.ജില്ലാസമിതി അംഗം എ.എസ് വിജുമോൻ ആമുഖ പ്രഭാഷണം നടത്തി.നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ അരുൺ പി മോഹൻ,കെ .പി തങ്കകുട്ടൻ എന്നിവർ സംസാരിച്ചു.