കോലഞ്ചേരി: ജില്ലയിലെ മികച്ച പി.ടി.എ പ്രവർത്തനത്തിനുള്ള ഒന്നാംസ്ഥാനം പഴന്തോട്ടം ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. കുട്ടികളും അദ്ധ്യാപകരും കണ്ടുമുട്ടാത്ത ഓൺലൈൻ പഠന കാലത്ത് നടത്തിയ വ്യത്യസ്തവുമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ആലുവ വിദ്യാഭ്യാസ ഓഫീസർ എൻ.ഡി. സുരേഷ് അവാർഡ് വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ഹരീന്ദ്രൻ കൊയിലോടൻ, സുഭാഷ് ചന്ദ്രൻ, സെൽവരാജ്, ഫാ.എൽദോ, അനിൽ ബാബു, പ്രദീപ് എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.