മൂവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.മാത്യു കുഴൽ നാടൻ പട്ടണത്തിന്റെ പ്രധാന ഭാഗങ്ങളിൽ പ്രചരണം നടത്തി. നിർമല ആശുപത്രി, മാറാടി പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി. മൂവാറ്റുപുഴ എൻ.എസ്.എസ് കരയോഗം സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ്‌ ദാന ചടങ്ങിൽ പങ്കെടുത്തു. നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നമ്മുടെ മൂവാറ്റുപുഴ കൂട്ടായ്മ സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഗമം പരിപാടിയിലും പങ്കെടുത്തു. ആവോലി പഞ്ചായത്തിലെ വിവിധ ആരാധനാലയങ്ങളും പൊതു സ്ഥാപനങ്ങളും സന്ദർശിച്ചു.