കൊച്ചി: കേരളത്തിലെ പ്രതിസന്ധിയിലായ വ്യവസായ മേഖലയെ കൈപിടിച്ചുയർത്തിയ സർക്കാരാണ് ഇതെന്ന് വ്യവസായ വിദഗ്ദ്ധൻ ഡോ. എം.പി. സുകുമാരൻ നായർ പറ‌ഞ്ഞു. കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്‌സി​റ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് കേരള സംഘടിപ്പിച്ച സംസ്ഥാന സർക്കാരും സർവ്വകലാശാലകളും എന്ന വെബിനാർ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്റ് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, എ.എസ് സിനേഷ് പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു.