കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാാവേദി ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബാലോത്സവം നടത്തി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ യു.പി.വിഭാഗം വായനാ മത്സരത്തിൽ ഒന്നാംസമ്മാനം നേടിയ പാർവ്വതി റീജ സുരേഷിനെ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി മൊമന്റോ നൽകി അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ് എൻ.ഡി.ചന്ദ്രബോസ് അദ്ധ്യക്ഷനായി. കെ.കെ.രവി, ജനത പ്രദീപ്, ഷിജി പ്രസാദ്, ബിന്ദു ഷാജി, മേഘപ്രസാദ്, ഗീതിക ലാലു എന്നിവർ പങ്കെടുത്തു.