കുറുപ്പംപടി: പെരുമ്പാവൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബു ജോസഫിന് തിരഞ്ഞെടുപ്പിൽ അപരൻ. കോതമംഗലം ഇരുമലപ്പടി സ്വദേശി ബാബു ജോസഫാണ് എൽ.ഡി.എഫ് സ്ഥാനാർഥിയുടെ അപരൻ.

അതേസമയം, യു.ഡി.എഫാണ് ഇതിന് പിന്നിലെന്നും പരാജയ ഭീതി കൊണ്ടാണ് യു.ഡി.എഫ് ഇത്തരത്തിൽ തരംതാഴ്ന്ന കളി കളിച്ചതെന്നും സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം അഡ്വക്കേറ്റ് എൻ.സി മോഹനൻ ആരോപിച്ചു.