m-t-nixson-
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ടി. നിക്സൻ പറവൂർ കോടതിയിലെത്തി വോട്ട് അഭ്യർത്ഥിക്കുന്നു.

പറവൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ടി. നിക്സൻ പറവൂർ കോടതിയിൽ അഭിഭാഷകരെയും കോടതി ജീവനക്കാരെയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ബാർ അസോസിയേഷൻ ഭാരവാഹികളുമായി സംസാരിച്ചു. എൻ. ശിവൻ പിള്ള സ്മാരക മന്ദിരത്തിൽ നിന്ന് പര്യടനം ആരംഭിച്ച് പള്ളിത്താഴം ക്യാറ്റിറ്റിക്ക്സ് സിസ്റ്റേഴ്സ് കോൺവെന്റിലെത്തി സിസ്റ്റർമാരോട് വോട്ട് അഭ്യർത്ഥിച്ചു. കൊത്തലങ്കോപള്ളി, കൊത്തലങ്കോ സെമിനാരി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഓഫീസിലും മരിയ തേരസ സ്ക്രില്ലി കോൺവെന്റിലും വോട്ട് അഭ്യർത്ഥിച്ചു.