പറവൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഡി. സതീശൻ ലോക കുരുവി ദിനത്തോടനുബന്ധിച്ച് നന്ത്യാട്ടുക്കുന്നം പോഷ് ഷട്ടിലേഴ്‌സിന്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച കുരുവികൾക്ക് ദാഹജലം പദ്ധതി ഉദ്ഘാടനം ചെയ്തു. പുത്തൻവേലിക്കരയിലെ മിനി കോളനി, കല്ലുപാലം, മാനാഞ്ചേരി കോളനി, കല്ലേപ്പുറം, കല്ലുപാലം കോളനി. പുലയ സ്വജനക്ഷേമ വർദ്ധിനി സഭ, വാര്യേഴ്സ് വോളിബോൾ അക്കാഡമി എന്നിവടങ്ങളിൽ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. മുണ്ടുരുത്തിയിലെ ജില്ലാ വോളിബോൾ അസോസിയേഷന്റെ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്തിലെ രണ്ട് കൺവെൻഷനുകളിലും പങ്കെടുത്തു.