പറവൂർ: എൻ.ഡി.എ സ്ഥാനാർത്ഥി എ.ബി. ജയപ്രകാശ് കാർഷിക ഗ്രാമമായ പുത്തൻവേലിക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. പട്ടം, പുത്തൻവേലിക്കര ബസാർ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. വിവേക ചന്ദ്രിക സഭ ഓഫീസിലെത്തി. ക്രൈസ്തവ ദേവാലയത്തിലും മഠത്തിലും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. പഞ്ചായത്തിലെ പ്രമുഖ വ്യക്തികളെയും സഹായം ആവശ്യപ്പെട്ട് കണ്ടിരുന്നു. ബി.ജെ.പി ജില്ലാ സമിതി അംഗം അനിൽ ചിറവക്കാട്ട്, സോമൻ ആലപ്പാട്ട്, ബി.ജെ.പി പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിസന്റ് പ്രദീപ് വടക്കേടത്ത് എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.