അങ്കമാലി: അങ്കമാലി, കളമശ്ശേരി, പെരുമ്പാവൂർ മണ്ഡലങ്ങളിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ അഡ്വ.ജോസ് തെറ്റയിൽ, പി.രാജീവ്, ബാബു ജോസഫ് എന്നിവർക്കുവേണ്ടി പ്രചാരണരംഗത്തിറങ്ങാൻ എറണാകുളം ജില്ലാ ലോട്ടറി ഏജന്റ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ (സി.ഐ.ടി.യു) അങ്കമാലി മേഖലാ പ്രവർത്തകയോഗം തീരുമാനിച്ചു.
പ്രവർത്തകയോഗത്തിൽ പി.ടി.പൗലോസ് അദ്ധ്യക്ഷനായി. സെക്രട്ടറി പി .ടി .അഗസ്റ്റിൻ റിപ്പോർട്ട് അവതരിപ്പിച്ചു.