പറവൂർ: തുരുത്തിപ്പുറം ശ്രീനാരായണഗുരു സേവാസംഘം ശ്രീഭുവനേശ്വരി ദേവി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടികയറി. ചെറായി പുരുഷോത്തമൻ തന്ത്രി, മൂത്തകുന്നം സുഗുതൻ തന്ത്രി, ജിബിൻ ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. ഇന്ന് സർപ്പബലി, 24ന് ശ്രീധർമ്മശാസ്താവിന് നവകലശപൂജയും അഭിഷേകവും, മഹോത്സവദിനമായ 25ന് രാവിലെ എട്ടിന് പഞ്ചവിംശതി കലപൂജ, ഒമ്പതിന് ശ്രീബലി എഴുന്നള്ളിപ്പ്, പത്തരക്ക് പഞ്ചവിംശതി കലശാഭിഷേകം തുടർന്ന് ആയില്യംപൂജ, വൈകിട്ട് ആറിന് എഴുന്നള്ളിപ്പ്, രാത്രി പതിനൊന്നിന് ആറാട്ട്, വിളക്കെഴുന്നള്ളിപ്പിനു ശേഷം കൊടിയിറങ്ങും.