കൊച്ചി : ബാങ്ക് ജീവനക്കാരായ കലാകാരന്മാരുടെയും കലാകാരികളുടെയും ഫേസ്ബുക്ക് കൂട്ടായ്മയായ ടാലന്റഡ് ബാങ്കേഴ്സ് പ്രസിദ്ധീകരിക്കുന്ന കമ്മട്ടം എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം ഇന്ന് രാവിലെ 11 ന് ആലുവയിലെ മഹനാമി ഹെറിട്ടേജ് ഹോട്ടലിൽ നടക്കും. ടാലന്റഡ് ബാങ്കേഴ്സിലെ 54 എഴുത്തുകാരുടെ കഥകളാണ് കമ്മട്ടത്തിലുള്ളത്. ഇൗ 54 എഴുത്തുകാർ ഒത്തുചേർന്നാണ് പ്രകാശനം നിർവഹിക്കുന്നത്.