അങ്കമാലി: യു.ഡി.എഫ് സ്ഥാനാർതഥി റോജി എം. ജോൺ മൂക്കന്നൂർ,തുറവൂർ പഞ്ചായത്തിലും,നഗരസഭ പ്രദേശത്തും പര്യടനം നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ തൊഴിൽ സ്ഥാപനങ്ങൾ, മഠങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, ആശുപത്രികൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പര്യടനം നടത്തിയത്. മൂക്കന്നൂർ മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ, പഞ്ചായത്ത് പ്രസിഡന്റ് പോൾ പി. ജോസഫ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.എം.വർഗ്ഗീസ്, യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജോസ് മാടശ്ശേരി എന്നിവർ നേതൃത്വം നൽകി.