മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എൽദോ എബ്രഹാമിന്റെ വിജയത്തിനായി ഒരു വട്ടം കൂടി പ്രിയ സുഹൃത്തുക്കൾ മൂവാറ്റുപുഴയിൽ ഒത്തുകൂടി. വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായിരുന്ന എൽദോ എബ്രഹാമിന്റെ വിജയമുറപ്പിക്കാനാണ് മൂവാറ്റുപുഴയിൽ പഴയ സഹപാഠികൾ ഒത്ത് ചേർന്നത്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ്, ഐരാപുരം ശ്രീശങ്കര വിദ്യാപീഠം, ചാക്ക ഐ.ടി.ഐ എന്നിവിടങ്ങളിലെ സഹപാഠികളാണ് ഒരുവട്ടം കൂടി പ്രിയ സുഹൃത്തിന് എന്ന പേരിൽ ഒത്തുകൂടിയത്. ഈ മാസം 24 മുതൽ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിൽ സ്‌ക്വാഡ് പ്രവർത്തനത്തോടൊപ്പം സോഷ്യൽ മീഡിയയിലും പ്രചരണം നടത്തും. എൻ.അരുണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ സായി തോമസ്, റിനോ വർഗീസ്, ബൈജു രാജ്, പൊലോസ്.കെ.എ, ജിനി ജേക്കബ്, റഹീഷ്.എ.കെ, ബിജു തോപ്പിൽ, അൻസാർ.വി.എച്ച്, എൽദോ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.