sabu
ബി.ജെ. പി. സ്ഥാനാർത്ഥി കെ.വി.സാബ്യ മലയാറ്റൂരിൽ തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു.

അങ്കമാലി: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.കെ.വി.സാബു മലയാറ്റൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. മുളംങ്കുഴിയിൽ വിവിധ സ്ഥലങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. വൈകീട്ട് നീലീശ്വരം പ്രദേശത്തെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും പര്യടനം നടത്തി. നേതാക്കളായ പി.എൻ.സോമൻ, കെ.എസ്.തമ്പാൻ, അജേഷ് തമ്പാൻ, പി.വി.ബാബു, കെ.സി.മണി എന്നിവരും സ്ഥാനാർത്ഥിയോടൊപ്പം
ഉണ്ടായിരുന്നു.