വൈപ്പിൻ: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.ഉണ്ണികൃഷ്ണന്റെ ബൂത്തുതല വാഹന പ്രചാരണപര്യടനം പള്ളിപ്പുറം കടപ്പുറം പ്രതിഭ നഗറിൽ നിന്ന് തുടങ്ങി. എസ്.ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 21 കേന്ദ്രങ്ങളിലായി പര്യടനം നടത്തിയ സ്ഥാനാർത്ഥി ഓരോ കേന്ദ്രത്തിലും അതത് ഇടത്തെ പ്രതിഭകളെ പൊന്നാട അണിയിച്ച് ആദരിച്ചു. മഹേശ്വരി സുദർശൻ (ജൈവ കൃഷി), കെ.പി.എ.സി സുരേഷ് (നാടകം), അലക്‌സ് താളൂപ്പാടൻ (ചവിട്ടുനാടകം), സെക്വീന സോജൻ (കായികം), ജോയൽ ഡി അൽമേഡ (കായികം) ,ബിജു.കെ.ജെ (നാടകം), കെ.ആർ.മുരളി (ചിത്രകല), കെ.എസ്.സജിൻ (കായികം), സുനിത കുരിശിങ്കൽ (കൃഷി) എന്നിവരെയാണ് ആദരിച്ചത്.