photo
യു ഡി എഫ് സ്ഥാനാർഥി ദീപക് ജോയ് മാലിപ്പുറത്ത് പീലിംഗ് ഷെഡ് തൊഴിലാളികൾക്കൊപ്പം.

വൈപ്പിൻ: യു.ഡി.എഫ് സ്ഥാനാർത്ഥി ദീപക് ജോയ് വൈപ്പിൻ തീരദേശങ്ങളിൽ പര്യടനം നടത്തി. എളങ്കുന്നപ്പുഴ , ചാപ്പ കടവ് അക്വാ ടൂറിസം സെന്റർ, എളങ്കുന്നപ്പുഴ ബീച്ച്,പുതുവൈപ്പ്, വളപ്പ്, ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് , എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസ്, മാലിപ്പുറം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ , കർത്തേടം പള്ളി, കർത്തേടം റൂറൽ കോഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥി പര്യടനം നടത്തിയത്. തീരദേശ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് അടിയന്തര പ്രാധാന്യം നൽകുമെന്നും മലിനജലം കയറുന്ന പ്രശ്‌നം ഉടൻ പരിഹരിക്കാമെന്നും ദീപക് ജോയ് പറഞ്ഞു.