ആലങ്ങാട്: യു.ഡി.ഫ് ആലങ്ങാട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നീറിക്കോട് ബാങ്ക് അങ്കണത്തിൽ നടത്തി. വി. കെ. ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ കെ. കെ. വി. പോൾ അദ്ധ്യക്ഷത വഹിച്ചു. വി.ഡി. സതീശൻ മണ്ഡലം ജനറൽ കൺവീനർ സുനിൽ തിരുവാല്ലൂർ സ്ഥാനാർത്ഥി അബ്ദുൽ ഗഫൂർ, ജമാൽ മണക്കാടൻ, ബാബു മാത്യു അഷറഫ് മൂപ്പൻ, രവീന്ദ്രൻ, സുരേഷ്ബാബു, പി. എസ്. സുബൈർഖാൻ, ജോയ് കൈതരാൻ, എം. പി. റഷീദ്, സന്തോഷ്. പി അഗസ്റ്റിൻ,വി.എം. സെബാസ്റ്റ്യൻ, എബി മാഞ്ഞൂരാൻ, ലിയാക്കത്ത് മൂപ്പൻ, ശരീഫ്, ലിന്റോ,അബ്ദുൽ സലാം പൗലോസ്,നസീർ നീറിക്കോട് ,പീറ്റർ, സക്കറിയ മണവാളൻ എന്നിവർ സംസാരിച്ചു.